അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാന്‍ ലക്ഷം രൂപ പിഴയും വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബിനാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിലാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. പിഴതുക കുട്ടിക്ക് നല്‍കണം. അല്ലെങ്കില്‍ രണ്ടര വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.