തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാതശിശു മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ ഷഫീഖ്-അന്‍ഷിദ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തില്‍ ഇവരുടെ രണ്ടാമത്തെ കുഞ്ഞിനും രണ്ട് ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.