അമേരിക്കയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

By: 600021 On: Jul 21, 2022, 2:50 PM

തീവ്രമായ ചൂട് മൂലം അമേരിക്കയുടെ തെക്കൻ, മധ്യ പ്രദേശങ്ങൾ ചുട്ടുപൊള്ളുന്നു. ടെക്‌സസിലേയും ഒക്‌ലഹോമയിലേയും വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്‌ച റെക്കോർഡ് താപനില രേഖപ്പെടുത്തി. ബുധനാഴ്ച രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ ഉഷ്ണ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
 
ടെക്‌സസിലും ഒക്‌ലഹോമയിലും ജൂലൈ 19 ന് രേഖപ്പെടുത്തിയ റെക്കോർഡ് താപനില (ഡിഗ്രി സെൽഷ്യസിൽ )
 
വിചിറ്റ ഫോൾസ്, ടെക്സസ് - 46.1 (2018 ൽ  44.4 ), ബോർഗർ, ടെക്സസ് - 43.9 (2018 ൽ 42.8), അബിലീൻ, ടെക്സസ് - 43.3 (1936 ൽ 42.2),
ഒക്‌ലഹോമ സിറ്റി - 43.3 (1936 ൽ 42.8), അമറില്ലോ, ടെക്സസ് - 42.2 (2018 ൽ 40.5), സാൻ ആഞ്ചലോ, ടെക്സസ് - 42.2 (2018-ൽ സ്ഥാപിച്ച റെക്കോർഡ് സമനിലയിൽ), എൽ പാസോ, ടെക്സസ് - 41.6 (1980 ൽ  40.5 ), ടെക്സസ് ഓസ്റ്റിനിലെ ക്യാമ്പ് മാബ്രി - 41.1 (1914, 1923, 1951 വർഷങ്ങളിൽ 40.5), മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയർ & സ്‌പേസ് പോർട്ട് - 40.5 (1981-ലും 2018-ലും റെക്കോർഡ് സമനിലയിൽ), ഹൂസ്റ്റൺ - 37.8 (2000-ൽ സ്ഥാപിച്ച റെക്കോർഡ് സമനിലയിൽ)