വെള്ളിയാഴ്ച മുതല്‍ ക്യുബെക്കില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും ബോണസ് 

By: 600002 On: Jul 21, 2022, 11:11 AM

കോവിഡ് ഏഴാം തരംഗം നേരിടുന്ന ക്യുബെക്കില്‍ വെള്ളിയാഴ്ച മുതല്‍ അധികസമയം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും ബോണസ് നല്‍കാന്‍ തീരുമാനം. ഔപചാരികമായി ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ തീരുമാന പ്രകാരം ഓവര്‍ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇരട്ടി വേതനം ലഭിക്കുകയും ബോണസ് സെപ്റ്റംബര്‍ 26 കാലയളവ് വരെ നിലനില്‍ക്കുകയും ചെയ്യും. 

ജീവനക്കാരുടെ കുറവുകള്‍ക്കിടയില്‍ പൊതുജനാരോഗ്യ സംരക്ഷണ മേഖല കൂടുതല്‍ കാര്യക്ഷമമാക്കാനും ജനങ്ങള്‍ക്ക് അധിക സൗകര്യം പ്രദാനം ചെയ്യാനും ആകര്‍ഷകമാക്കാനുമാണ് ഈ നീക്കം. നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി വഴി 49 മില്യണ്‍ ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ്-ബോണസ് മെയ് പകുതിയോടെയാണ് അവസാനിപ്പിച്ചത്. അധിക ജോലിക്ക്ബോ4 മുതല്‍ 8 ശതമാനം ബോണസുകളാണ് നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം കുത്തനെ കുറയുകയും പ്രവിശ്യയിലെ കോവിഡ് വ്യാപനത്തോത് മൊത്തത്തില്‍ കുറയുകയും ചെയ്തതിനാല്‍ ജീവനക്കാരെ നിലനിര്‍ത്താന്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ ജീവനക്കാരുടെ കുറവ് ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു.