നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറിയില്‍ പോലീസ് വാഹനത്തിന് തീപിടിച്ചു. കാല്‍ഗറി അഗ്നി ശമന സേന എത്തി തീ അണച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. എഡ്മന്‍ണ്‍ ട്രെയ്ല്‍, നോര്‍ത്ത് ഈസ്റ്റ് 25 അവന്യൂ എന്നിവടങ്ങളിലൂടെ സഞ്ചരിച്ച പോലീസ് ട്രക്കിനാണ് തീപിടിച്ചത്. ട്രക്കിന്റെ മുന്‍ഭാഗത്ത് പുക കണ്ടതിനെ തുടര്‍ന്ന് വാഹനമോടിച്ച ഉദ്യോഗസ്ഥന്‍ പുറത്തേക്കിറങ്ങി പരിശോധിക്കുകയും ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്നിശമന സേനയെത്തി ട്രക്കിന്റെ ക്യാബിലേക്ക് പടരുന്നതിന്റെ മുമ്പ് തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ട്രക്കിനുള്ളിലെ വൈദ്യുത സംബന്ധമായ പ്രശ്‌നമാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നതായി കാല്‍ഗറി പോലീസ് സര്‍വീസ് വക്താവ് പറഞ്ഞു.