കാല്‍ഗറിയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധ കൊല്ലപ്പെട്ട സംഭവം: ഉടമകള്‍ക്കെതിരെ കേസെടുത്തു 

By: 600002 On: Jul 21, 2022, 8:25 AM

 

കാല്‍ഗറിയില്‍ ബെറ്റി വില്യംസ്(86) എന്ന വൃദ്ധ നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നായകളുടെ ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തു. വൃദ്ധയെ ആക്രമിച്ച സ്‌മോക്കി, സിനമണ്‍, ബോസി എന്നീ നായ്ക്കളുടെ ഉടമകളായ ഡെന്നിസ് ബഗാറി, ടാലിന്‍ കാല്‍ക്കിന്‍സ് എന്നിവര്‍ക്കെതിരെ റെസ്‌പോണ്‍സിബിള്‍ പെറ്റ് ഓണര്‍ഷിപ്പ് ബൈലോ പ്രകാരം 12 ഓളം കുറ്റാരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

ജൂണ്‍ 5 ന് ക്യാപിറ്റോള്‍ ഹില്ലിലെ കമ്യൂണിറ്റിയില്‍ നോര്‍ത്ത് വെസ്റ്റ് ഏരിയയില്‍ 21-ാം അവന്യുവിലെ 1500 ബ്ലോക്കിലെ വീടിനോട് ചേര്‍ന്നുളള ഇടവഴിയില്‍ വെച്ചാണ് ബെറ്റി വില്യംസ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്. സാരമായ പരുക്കുകളേറ്റ ബെറ്റി വില്യംസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണമടഞ്ഞു. തുടര്‍ന്ന് മൂന്ന് നായ്ക്കളെയും പിടികൂടുകയും നായ്ക്കളെ ദയാവധം ചെയ്യുന്നതിനായി മൃഗങ്ങളെ ദയാവധം ചെയ്യുന്നതിനുള്ള ഡെയ്ഞ്ചറസ് ഡോഗ് ആക്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ആല്‍ബെര്‍ട്ട ക്വീന്‍സ് ബെഞ്ച് കോടതി ഈ അപേക്ഷ ഈമാസവസാനം പരിഗണിക്കും. ഈ അപേക്ഷയില്‍ വ്യക്തമാക്കാത്ത ഇനത്തില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ലൈസന്‍സുള്ളതായും മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്.  

ഈ മാസം 28ന് ബഗാറിയും കാല്‍ക്കിന്‍സും കോടതിയില്‍ ഹാജരാകണം. അവര്‍ക്കു നേരെയുള്ള ആരോപണങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ പരമാവധി 10,000 ഡോളര്‍ പിഴയോ ആറ് മാസം വരെ തടവ് ശിക്ഷയോ ലഭിച്ചേക്കാം. 

സംഭവത്തില്‍ അന്വേഷണം പുനരോഗമിക്കുകയാണ്. 

ബൈലോ പ്രകാരമുള്ള ആരോപണങ്ങള്‍ 

Three counts of animal attack on a person causing severe injury;
Three counts of animal attack to a person;
Three counts of animal bite to a person; and,
Three counts of animal running at large.