ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

By: 600021 On: Jul 20, 2022, 7:50 AM

13ാ-മത് ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസവ്യൂഹം' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്', എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ജോജു ജോർജ് മികച്ച നടനായി. 'ഉടൽ' സിനിമയിലൂടെ ദുർഗ്ഗ കൃഷ്ണയ്ക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 'മധുര'ത്തിലൂടെ അഹമ്മദ് കബീർ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.
 
ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത 'ഋ' ആണ് മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സ്വഭാവനടൻ-രാജു തോട്ടം (ചിത്രം: ഹോളിഫാദർ), മികച്ച സ്വഭാവനടി- നിഷ സാരംഗ് (ചിത്രം: പ്രകാശൻ പറക്കട്ടെ), മികച്ച ഛായാഗ്രഹകൻ-ലാൽ കണ്ണൻ (ചിത്രം: തുരുത്ത്), മികച്ച തിരക്കഥാകൃത്ത്-ചിദംബരം എസ്. പൊതുവാൾ (ജാൻ എ മൻ), മികച്ച അവലംബിത തിരക്കഥ-ഡോ. ജോസ് കെ. മാനുവൽ (ഋ)ആർ ശരത്ത് അദ്ധ്യക്ഷനും, ശ്രീ, വിനു എബ്രഹാം, വി.സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.