കഴുകന്മാരുടെ സംരക്ഷണത്തിനായുള്ള ആദ്യ കേന്ദ്രം ഉത്തർപ്രദേശിൽ ഒരുങ്ങുന്നു

By: 600021 On: Jul 20, 2022, 7:32 AM

കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനുമുള്ള ലോകത്തിലെ ആദ്യ കേന്ദ്രം ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഒരുങ്ങുന്നു. കഴുകന്മാരെ കുറിച്ച് ബോധവത്കരണം നടത്താനുള്ള അന്താരാഷ്ട്ര ദിനമായ (International Vulture Awareness Day)  സെപ്റ്റംബർ 3 ന് സംരക്ഷണകേന്ദ്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. 
 
1.86 കോടി രൂപ ചെലവിൽ മഹാരാജ്ഗഞ്ചിലെ ഫരെന്ദയിലാണ്  കേന്ദ്രമുണ്ടാക്കുന്നത്. ബോംബൈ നാച്ചുറൽ സൊസൈറ്റിയുമായി സഹകരിച്ചാണ് നിർമ്മാണം നടത്തുന്നത്. ഇന്ത്യയിൽ ഏഴിനം കഴുകന്മാർ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.