ആല്‍ബെര്‍ട്ടയില്‍ 18 വയസില്‍ കൂടുതലുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ നാലാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാം 

By: 600002 On: Jul 20, 2022, 7:29 AM

 

ആല്‍ബെര്‍ട്ടയില്‍ 18 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 നാലാം ഡോസ് വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ജേസണ്‍ കോപ്പിംഗ് അറിയിച്ചു. അഞ്ച് മാസത്തിനു മുമ്പ് ആദ്യത്തെ ബൂസ്റ്റര്‍ ലഭിച്ചവര്‍ക്ക് നാലാം ഡോസ് സ്വീകരിക്കാം.  

ഓണ്‍ലൈനായോ അല്ലെങ്കില്‍ 811 എന്ന നമ്പറില്‍ വിളിച്ചോ വാക്‌സിന്‍ ഷോട്ട് ബുക്ക് ചെയ്യാവുന്നതാണ്. അടുത്തിടെ കോവിഡ് ബാധിച്ചവര്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ നാലാം ഡോസ് സ്വീകരിക്കാവൂ എന്ന് പ്രവിശ്യ നിര്‍ദ്ദേശിക്കുന്നു. 

ചൊവ്വാഴ്ച വരെ 81.5 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 77.4 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും 38.4 ശതമാനം പേര്‍ക്ക് മൂന്നാം ഡോസ് വാക്‌സിനും ലഭ്യമായിട്ടുണ്ടെന്ന് ജേസണ്‍ കോപ്പിംഗ് അറിയിച്ചു.