ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രം 'മൈക്ക്' ഓഗസ്റ്റ് 19 ന് തിയേറ്ററിൽ

By: 600021 On: Jul 20, 2022, 7:24 AM

ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രമായ മൈക്ക് ഓഗസ്റ്റ് 19 ന് റിലീസ് ചെയ്യും. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സംഗീതം: ഹിഷാം അബ്ദുൾ വഹാബ് സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായിയാണ് ചിത്രീകരിച്ചത്.
 
ആയുഷ്മാൻ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെ.എ എന്റർടൈൻമെന്റ്, രഞ്ജിത്ത് സജീവ് എന്ന  പുതുമുഖ നടനെ മൈക്കിലൂടെ പരിചയപ്പെടുത്തുന്നു. ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച അനശ്വര രാജനാണ് മൈക്കിലെ നായിക.  തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബർ അലിയാണ്.
 
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.