കൊടുങ്ങല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് പത്തിലധികം പേര്‍ക്ക് പരിക്ക്

By: 600021 On: Jul 20, 2022, 7:07 AM

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് പത്തിലധികം പേര്‍ക്ക് പരിക്ക്. മുറിവേറ്റവര്‍ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. മേത്തല കടുക്ക ചുവട് ഭാഗത്ത് ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ടു വന്ന ആറാം ക്ലാസുകാരിക്കും കടിയേറ്റിടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.