കോവിഡ് മൂലം ക്യുബെക്കിൽ 35 ആളുകൾ കൂടി മരിച്ചതായി റിപ്പോർട്ട്‌

By: 600021 On: Jul 20, 2022, 6:40 AM

കോവിഡ് ബാധിച്ച് ക്യുബെക്കിൽ 35 ആളുകൾ കൂടി മരിച്ചതായി റിപ്പോർട്ട്‌. ഇതോടെ ക്യുബെക്കിൽ ഇതുവരെയുള്ള ആകെ മരണം 15,800 ആയി. വൈറസിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1960 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുതായി പ്രവേശിപ്പിച്ച 17 പേർ ഉൾപ്പെടെ ആകെ 55 രോഗികളാണ് ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ ഉള്ളത്. കോവിഡ് സംബന്ധമായ കാരണങ്ങളാൽ 6,967 ആരോഗ്യ പ്രവർത്തകർ  അവധിയിലാണ്. 
 
ജൂലൈ 17ന് 10,262 സാമ്പിളുകളാണ് ക്യുബെക്കിൽ പരിശോധിച്ചത്. പി.സി.ആർ പരിശോധനയിൽ 2,219 പുതിയ  കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടെ പാൻഡെമിക്കിന്റെ തുടക്കം മുതലുള്ള ആകെ രോഗബാധിതരുടെ എണ്ണം 1,128,282 ആയി. ഇതുവരെ 256,395 റാപ്പിഡ് ടെസ്റ്റുകൾ നടത്തിയതിൽ 213,651കേസുകൾ പോസിറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ ചെയ്ത 681പേരിൽ 598 ആളുകൾ പോസിറ്റീവ് ആണ്. രോഗ ലക്ഷണങ്ങൾ ഉള്ള ആളുകൾ അറ്റ് ഹോം റാപ്പിഡ് ടെസ്റ്റുകൾ ഉപയോഗിച്ച് രോഗ നിർണയം നടത്താൻ അധികൃതർ ആവശ്യപ്പെടുന്നു.
 
7,073 പുതിയ വാക്സിനേഷനുകൾ ഉൾപ്പെടെ ആകെ 20,209,135 ഡോസ് വാക്‌സിനുകളാണ് ക്യുബെക്കിൽ ഇതുവരെ നൽകിയത്. ജൂലൈ 18 വരെയുള്ള കണക്കനുസരിച്ച്, അഞ്ച് വയസും അതിൽ കൂടുതലുമുള്ള യോഗ്യരായ ആളുകളിൽ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും, 56 ശതമാനം പേർക്ക് മൂന്ന് ഡോസും 16 ശതമാനം ആളുകൾക്ക് നാല് ഡോസുകളും ലഭിച്ചിട്ടുണ്ട്.