ഓഗസ്‌റ്റിലേയും സെപ്തംബറിലേയും പ്രതിമാസ പാസുകളിൽ കിഴിവുകളുമായി കാൽഗറി ട്രാൻസിറ്റ്

By: 600021 On: Jul 19, 2022, 2:33 PM

ഓഗസ്‌റ്റിലേയും  സെപ്തംബറിലേയും  പ്രതിമാസ പാസുകളിൽ കിഴിവുകൾ വാഗ്ദാനം ചെയ്ത് കാൽഗറി ട്രാൻസിറ്റ്. മുതിർന്നവർക്കുള്ള പാസുകളിൽ അൻപത് ശതമാനവും യുവാക്കൾക്ക് മുപ്പത് ശതമാനവുമാണ് കിഴിവ് ലഭിക്കുക.
കൺവീനിയൻസ് സ്റ്റോറുകൾ, ഗ്രോസറി ഷോപ്പുകൾ, ഫാർമസികൾ തുടങ്ങി ട്രാൻസിറ്റ് പാസുകൾ സാധാരണയായി വിൽക്കുന്ന പ്രാദേശിക വെണ്ടർമാരിൽ നിന്നോ വില്ലേജ് സ്ക്വയർ ലെഷർ സെന്റർ ഒഴികെയുള്ള കാൽഗറി ട്രാൻസിറ്റ് കസ്റ്റമർ സർവീസ് സെന്ററുകളിലൂടെയോ ഗൂഗിൾ പ്ലേ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമായ മൈഫെയർ ആപ്പിലൂടെയോ അല്ലെങ്കിൽ കാൽഗറി ട്രാൻസിറ്റിന്റെ ഓൺലൈൻ സ്റ്റോർ വഴിയോ ഡിസ്കൗണ്ടുള്ള പാസുകൾ വാങ്ങാവുന്നതാണ്.