ജൂലൈ 26 ന് എഡ്മന്റണിലെ കോമണ്‍വെല്‍ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുര്‍ബാനയ്ക്കുള്ള അവസാന ബ്ലോക്ക് ടിക്കറ്റുകള്‍ വെള്ളിയാഴ്ച ബുക്ക് ചെയ്യാം. നേരത്തെ തിങ്കളാഴ്ച ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ടിക്കറ്റ് ബുക്കിംഗ് നടന്നില്ല. ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. തദ്ദേശീയരായവരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതിലാണ് ഈ തീരുമാനം.
ടിക്കറ്റുകളുടെ അവസാന ബ്ലോക്ക് റിലീസ് ചെയ്യുന്നതിനുള്ള കാലതാമസം സ്വദേശിയവരായവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ സഹായിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൂടാതെ തദ്ദേശീയരോ ഗ്രൂപ്പ് പാര്‍ട്ണര്‍മാരോ റിസര്‍വ് ചെയ്തിട്ടില്ലാത്ത സീറ്റുകള്‍ ഉള്‍പ്പെടെ അവശേഷിക്കുന്ന സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ബുക്ക് ചെയ്യാനും അവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.