നോര്‍ത്ത് യോര്‍ക്ക് ജനറല്‍ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് മേധാവിയും പ്രോഗ്രാം മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പോള്‍ ഹന്നാം അന്തരിച്ചു. ശനിയാഴ്ച രാവിലെ ഓടുന്നതിനിടയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഈസ്റ്റ് യോര്‍ക്കിലെ മൈക്കല്‍ ഗാരണ്‍ ഹോസ്പിറ്റലില്‍ ചീഫ് എമര്‍ജന്‍സി ഡയറക്ടറായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഫാമിലി ആന്‍ഡ് കമ്യൂണിറ്റി മെഡിസിന് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായും പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പോള്‍ ഹന്നാന്റെ നിര്യാണത്തില്‍ ആശുപത്രി മാനേജ്മെന്റും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു. സോഷ്യല്‍മീഡിയയിലൂടെയും ഹന്നാനെ കുറിച്ച് അടുത്തറിയുന്നനിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.