വസുധൈവ കുടുംബകം" - ലോകം ഒരു കുടുംബം എന്ന ആപ്തവാക്യം ഉയർത്തി എൻ.എസ്സ്.എസ്സ് .എഡ്മന്റെ ഈ വർഷത്തെ രാമായണമാസാ ചരണം കർക്കിടകം ഒന്നാം തിയതി വൈകിട്ട് മുതിർന്ന അംഗങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭിച്ചു. ഓരോ ദിവസം വിവിധ അംഗങ്ങളുടെ വസതിയിൽ വെച്ച് രാമായണ പാരായണവും, പ്രഭാഷണവും,ഭജനയും ചേർന്ന സത്സംഘം നടത്തുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രാമായണത്തിന്റെ സത്താപരമായ നന്മ മുതിർന്നവക്കൊപ്പം പുതു തലമുറയിലേക്ക് കൂടി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.