എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അന്തരിച്ചു

By: 600021 On: Jul 19, 2022, 4:20 AM

എൻ.എസ്.എസ് മുൻ പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂർ കല്ലിശേരി ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം.സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ നടക്കും. 
 
നാലു തവണ എൻ.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം ദീർഘകാലം എന്‍.എസ്.എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.രമാഭായി. മക്കള്‍: നിര്‍മല, മായ.