
വിഖ്യാത ബോളിവുഡ്, ഗസൽ പിന്നണി ഗായകനായ ഭൂപീന്ദർ സിങ് (82) അന്തരിച്ചു. വൻകുടലിലെ അർബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചത്.
ആകാശവാണിയിലൂടെയാണ് ഭൂപീന്ദർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സംഗീത സംവിധായകൻ മദൻ മോഹൻ വഴിയാണ് അദ്ദേഹം ഹിന്ദി സിനിമാ മേഖലയിലേക്ക് എത്തുന്നത്. 'ഹഖീഖത്ത്' എന്ന ചിത്രത്തിലെ 'ഹോകെ മജ്‍ബൂർ', നാം ഗും ജായേഗാ', 'ദിൽ ഡൂൺദ്താ ഹായ് ഫിർ വഹി', 'ഏക് അകേല ഈസ് ഷേഹർ മേം' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഭുപീന്ദർ സിംഗിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. പ്രശസ്ത ഗായികയായ ഭാര്യ മിതാലി സിങ്ങിനൊപ്പം ആലപിച്ച ഗസൽ ആൽബങ്ങളും ശ്രദ്ധേയമായിരുന്നു. മകൻ നിഹാൽ സിങ്ങും സംഗീതജ്ഞനാണ്.