
യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ച ആളുകൾക്ക് ഇസാദ് പ്രിവിലേജ് കാര്‍ഡ് ലഭ്യമാക്കാനൊരുങ്ങി അധികൃതര്‍. ഈ കാര്‍ഡുളളവര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.ദുബായിൽ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും, അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസയുള്ളവര്‍ക്കും പ്രിവിലേജ് കാര്‍ഡ് ലഭിക്കുമെന്ന് ദുബായ് ഗവണ്മെന്റ് അറിയിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് സൗജന്യമായാണ് കാര്‍ഡ് നല്‍കുക.
പ്രിവിലേജ് കാര്‍ഡുള്ളവര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയല്‍എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. ലോകമെമ്പാടുമുളള 92 രാജ്യങ്ങളില്‍ ഇസാദ് കാര്‍ഡിന്റെ അനുകൂല്യങ്ങൾ ലഭിക്കും. യു.എ.ഇ യില്‍ മാത്രം 7,237 ബ്രാന്‍ഡുകളും സ്ഥാപനങ്ങളും ഇസാദ് കാർഡുകാർക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്. 2018 മുതലാണ് ദുബായ് പൊലീസ് ഇസാദ് കാര്‍ഡ് നൽകിതുടങ്ങിയത്. ദുബായിൽ വിവിധ മേഖലയില്‍ മികവ് തെളിയിച്ച 65,000 പേര്‍ക്ക് ഇതുവരെ ഗോള്‍ഡന്‍ വിസ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.