ചിത്രകാരൻ അച്യുതൻ കൂടല്ലൂർ അന്തരിച്ചു

By: 600021 On: Jul 19, 2022, 3:43 AM

പ്രശസ്ത ചിത്രകാരനായ അച്യുതൻ കൂടല്ലൂർ(77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു  അന്ത്യം. കണ്ടംപററി ചിത്രരചനയിലായിരുന്നു അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചത്.  പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും താമസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും തമിഴ്നാട് കേന്ദ്രമായാണ്. കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം, തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ്, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.