ചലച്ചിത്ര നടൻ രാജ് മോഹൻ അന്തരിച്ചു

By: 600021 On: Jul 19, 2022, 3:38 AM

ഇന്ദുലേഖ സിനിമയിലെ നായകനായിരുന്ന നടൻ രാജ് മോഹൻ(88) അന്തരിച്ചു. ഇന്ദുലേഖയിലെ മാധവന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകനായിരുന്നു. 
 
ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പിന്നീട് പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു. കഴിഞ്ഞ നാലാം തിയതി വാർധക്യസഹജമായ  അസുഖങ്ങളെ തുടർന്ന് രാജ് മോഹനെ  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഏറ്റെടുക്കാൻ ആളില്ലാത്തതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രാജ് മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും.