കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

By: 600021 On: Jul 19, 2022, 3:18 AM

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മേയ് പതിമൂന്നിന് ദുബായിൽ നിന്നെത്തിയ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിലാണ്. നേരത്തേ കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും രോഗ ലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധന അടക്കമുള്ള നടപടികൾ ആരോ​ഗ്യവകുപ്പ് നടത്തുന്നുണ്ട്.