മധ്യപ്രദേശില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു

By: 600021 On: Jul 19, 2022, 3:15 AM

മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്കു മറിഞ്ഞു വീണ് 13 പേര്‍ മരിച്ചു. 15 ആളുകളെ രക്ഷപ്പെടുത്തി. അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. മഹാരാഷ്ട്രയിലേക്കു പോകുകയായിരുന്ന ബസ് റോഡില്‍നിന്ന് തെന്നിമാറി കാല്‍ഘട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്കു വീഴുകയായിരുന്നു.
 
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 9 മൃതദേഹങ്ങള്‍ കണ്ടെത്തി. നദിയില്‍ നല്ല ഒഴുക്കായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നു പൊലീസ് പറഞ്ഞു. ബസ് പൂര്‍ണമായി നദിയില്‍ മുങ്ങിയിരുന്നു. ഇന്‍ഡോറില്‍നിന്ന് പുണെയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്.