ആഫ്രിക്കൻ സ്വൈൻഫീവർ; കേരളത്തിൽ പന്നികളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചു

By: 600021 On: Jul 18, 2022, 4:54 AM

പന്നികളെ മാരകമായി ബാധിക്കുന്ന  സാംക്രമിക വൈറസ് രോഗമായ ആഫ്രിക്കൻ സ്വൈൻഫീവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ പന്നികളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചു സർക്കാർ ഉത്തരവിട്ടു.
 
പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽ മാർഗം കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഒരു മാസത്തേക്കാണ് നിരോധിചിരിക്കുന്നത്. മൃഗങ്ങളിൽനിന്നുള്ള സാംക്രമിക രോഗങ്ങൾ പകരുന്നതു തടയുന്നതിനായുള്ള 2009 ലെ നിയമപ്രകാരമാണ് നടപടി.