സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി

By: 600021 On: Jul 18, 2022, 4:47 AM

ഷാർജയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം  പാക്കിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ഇൻഡിഗോയുടെ 6ഇ-1406 എന്ന വിമാനം തിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി കറാച്ചിയിലേക്ക് അധിക വിമാനം അയച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
 
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ വിമാനമാണ് സാങ്കേതിക തകരാർമൂലം പാക്കിസ്ഥാനിൽ ഇറക്കുന്നത്. ഈ മാസം ആദ്യം ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 138 യാത്രക്കാർ പിന്നീട് ഇന്ത്യയിൽനിന്ന് അയച്ച വിമാനത്തിൽ ദുബായിലേക്ക് പോയി.