ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്

By: 600021 On: Jul 18, 2022, 4:39 AM

മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന അംഗീകാരമായ  ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകൻ കെ.പി കുമാരൻ അർഹനായി. അഞ്ച് ലക്ഷം രൂപയും ശിൽപവുമാണ് പുരസ്‌കാരം. അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
 
അതിഥി, ആകാശ ഗോപുരം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കെ.പി കുമാരൻ സംവിധാനം ചെയ്‌തിട്ടുണ്ട്. കുമാരനാശാന്റെ ജീവിതകഥ പറയുന്ന 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന ചിത്രം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഈ വർഷം റിലീസ് ചെയ്‌തിരുന്നു. 1988 ല്‍ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.