മങ്കിപോക്സ്: കേരളത്തിലെ എയർപോർട്ടുകളിൽ നിരീക്ഷണം

By: 600021 On: Jul 18, 2022, 4:32 AM

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം. രോഗ ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. കണ്ണൂർ  വിമാനത്താവളത്തിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 
രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.