നഴ്സിങ് കഴിഞ്ഞവർക്ക് ഇനി പ്രവൃത്തി പരിചയമില്ലാതെ യു.എ.ഇ യിൽ ജോലി നേടാം

By: 600021 On: Jul 18, 2022, 4:25 AM

പ്രവൃത്തി പരിചയമില്ലാതെ തന്നെ ഇനി നഴ്സുമാർക്ക് യു.എ.ഇ യിൽ ജോലി നേടാം. നിലവിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള ആരോഗ്യ വിഭാഗത്തിന്‍റെ എഴുത്തുപരീക്ഷ പാസായവർക്ക് മാത്രമേ യു.എ.ഇ യിൽ ജോലി ചെയ്യാൻ കഴിയൂ.
പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗം (പേജ് 70) ചേർത്തിട്ടുണ്ട്. ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യു.എ.ഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇതിൽ വിജയിക്കുന്നവർക്ക് യു.എ.ഇ യിലെ വിവിധ ആശുപത്രികളിൽ ഒഴിവനുസരിച്ച് ജോലി നേടാം. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റ് എന്നിവർക്കും പ്രവൃ‍ത്തി പരിചയമില്ലാതെ യു.എ.ഇ പരീക്ഷ എഴുതാനാകുമെന്ന് വെബ് സൈറ്റിൽ പറയുന്നുണ്ട്.
 
വിദേശങ്ങളിൽ നഴ്സിങ് ജോലി സംബന്ധമായ വിവരങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 18004253939 ലൂടെ ഇന്ത്യയില്‍ നിന്നും +91 8802 012345 വഴി വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശങ്ങൾ ലഭ്യമാണ്. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുണമെന്ന് നിർദേശമുണ്ട്.