സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്‍ കിരീട നേട്ടവുമായി പി.വി. സിന്ധു

By: 600021 On: Jul 18, 2022, 4:17 AM

സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റനിൽ പി.വി. സിന്ധുവിന് കിരീടം. ഫൈനലിൽ ചൈനയുടെ വാങ് ഷിയിയെയാണ്  പരാജയപ്പെടുത്തിയത്. സ്കോർ – 21–6, 11–21, 21–15. സിന്ധുവിന്റെ ഈ വർഷത്തെ ആദ്യ സൂപ്പർ 500 കിരീടമാണിത്.
മത്സരത്തിൽ സമ്പൂർണ മേധാവിത്വത്തോടെയാണ് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും എന്നാൽ രണ്ടാം ഗെയിമിൽ താരം പിന്നിലായി. മൂന്നാം ഗെയിമിൽ ചൈനീസ് താരവും മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും തുടക്കത്തിൽ നേടിയ ആധിപത്യത്തിൽ സിന്ധു കിരീടത്തിലെത്തുകയായിരുന്നു. ജപ്പാൻ താരം സായിന കവാകാമിയെ തോൽപിച്ചാണ് സിന്ധു ഫൈനലിൽ കടന്നത് (21–15, 21–7). 2022 സീസണിൽ സിന്ധുവിന്റെ മൂന്നാം കിരീടമാണിത്. നേരത്തേ സയിദ് മോദി ഇന്റർനാഷനലും സ്വിസ് ഓപ്പണും സിന്ധു വിജയിച്ചിരുന്നു.