നിലമ്പൂരിൽ ശനിയാഴ്ച രാവിലെ വനത്തിൽ വള്ളിമാങ്ങ ശേഖരിക്കാൻ പോയയാളെ കരടി ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ടി.കെ.കോളനി നിവാസി മരടൻ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒറ്റയ്ക്ക് വനത്തിൽ പോയ കുഞ്ഞനെ പിന്നിൽ നിന്ന് കരടി ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാൾ അവിടെനിന്നും ഓടി രക്ഷപെട്ട് അയൽവാസിയെ വിവരം അറിയിച്ചു. തുടർന്ന് കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നൽകിയ ശേഷം ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.