
ഇന്ത്യയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 200 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റു ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മുതിർന്ന ജനസംഖ്യയിൽ 98 ശതമാനം പേർ ആദ്യ ഡോസ് വാക്സീനും 90 ശതമാനത്തോളം ആളുകൾ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്.
‘ഇന്ത്യ വീണ്ടും ചരിത്രം രചിച്ചിരിക്കുന്നു! 200 കോടി വാക്സീൻ ഡോസുകൾ എന്ന വിശേഷ സംഖ്യ പിന്നിട്ടതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനം. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതിൽ സംഭാവന നൽകിയവരെ ഓർത്ത് അഭിമാനിക്കുന്നു. ഇത് കോവിഡിനെതിരെയുള്ള രാജ്യാന്തര പോരാട്ടത്തിന് കരുത്തു പകരുന്നു’– പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.