ഫഹദ് ഫാസിൽ നായകനാകുന്ന 'മലയൻകുഞ്ഞ്' ട്രെയ്‌ലർ കാണാം.

By: 600006 On: Jul 17, 2022, 3:43 PM

ഉരുൾപൊട്ടലിന്റെ ഭീകരത പറയുന്ന ഫഹദ് ഫാസിൽ ചിത്രം  'മലയൻകുഞ്ഞ് '-ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ സജി മോൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ ആർ റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. രജീഷാ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രകൃതി ദുരന്തമാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിൽ ആണ്.