ഇസ്രയേൽ ഉൾപ്പെടെ എല്ലാ വിമാന കമ്പനികൾക്കും വ്യോമാതിർത്തി തുറന്നു കൊടുക്കാമെന്നു സൗദി

By: 600084 On: Jul 16, 2022, 5:01 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ നിന്നും സൗദി അറേബ്യയിലേക്ക് വ്യോമമാർഗം സഞ്ചരിക്കുന്നതിന് ആകാശാതിർത്തി തുറന്നു നൽകിയതോടെ ഇസ്രയേൽ ഉൾപ്പെടെയുള്ള എല്ലാ വിമാനകമ്പനികൾക്കും സൗദിയിലൂടെ പറക്കാനുള്ള അനുമതി നൽകിയതായി സൗദി അറേബ്യ അധികൃതർ അറിയിച്ചു.

ഈ തീരുമാനം മിഡിൽ ഈസ്റ്റ് റീജിയനിനെ കൂടുതൽ സുരക്ഷിതവും കരുത്തുറ്റതുമാക്കി തീർക്കുമെന്നും അമേരിക്കക്കാർക്കും ഇസ്രയേലിനും കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും വെസ്റ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജേക്ക് ബുള്ളിവാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സൗദി ഒരിക്കലും ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടില്ലെന്നും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. 2020 ൽ യുഎസ് മധ്യസ്ഥതയെ തുടർന്നു യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎ ഇ) ബഹ്ൈറനും തമ്മിൽ നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിച്ചതോടെ സൗദിയുടെ വ്യോമാതിർത്തി ഈ മൂന്നു രാജ്യങ്ങൾക്കും (ഇസ്രയേൽ ഉൾപ്പെടെ) തുറന്നു നൽകിയിരുന്നു.

ഇസ്രയേലിൽ നിന്നും സൗദി അറേബ്യയിലേക്കു നേരിട്ടു പറക്കുന്നതിന് അവസരം ലഭിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ  ഞാൻ അതിൽ അഭിമാനം കൊള്ളുന്നതായി ബൈഡൻ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലും അറബ് വേൾഡുമായി ബന്ധങ്ങൾ സാധാരണനിലയിലാകാൻ ഇതുപകരിക്കുമെന്നു ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു.