അവസാനിക്കാന്‍ ഇനി രണ്ട് നാള്‍: കാല്‍ഗറി സ്റ്റാംപീഡിലെത്തിയവരുടെ എണ്ണം റെക്കോര്‍ഡിട്ടു 

By: 600002 On: Jul 16, 2022, 10:55 AM

 

കാനഡയിലെ ഏറ്റവും ജനപ്രിയ വേനല്‍ക്കാല ഉത്സവങ്ങളിലൊന്നായ കാല്‍ഗറി സ്റ്റാംപീഡില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിനോദസഞ്ചാരികളുമുള്‍പ്പെടെ ലക്ഷകണക്കിന് ജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ പരിപാടികള്‍ കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം ആനന്ദവും നല്‍കുന്നു. കോവിഡ് ആരംഭിച്ച് രണ്ട് വര്‍ഷത്തിനു ശേഷം നടക്കുന്നത് എന്നതിനാല്‍ തന്നെ ജനങ്ങള്‍ പരമാവധി പരിപാടികളില്‍ പങ്കെടുക്കാനെത്തുകയാണ്.  

കാല്‍ഗറി സ്റ്റാംപീഡിന്റെ എട്ടാം ദിവസമായ വെള്ളിയാഴ്ച വിനോദപരിപാടികളില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 90,000 ത്തിലധികം ആളുകള്‍ സ്റ്റാംപീഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. ഈ വര്‍ഷം കണക്കാക്കുന്നത് 855,620 പേര്‍ എത്തുമെന്നാണ്. 

2012 ലെ സ്റ്റാംപീഡിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളിലാണ് എക്കാലത്തെയും റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. 1.4 മില്യണ്‍ ആളുകളാണ് അന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 

അവസാനിക്കാന്‍ രണ്ട് ദിവസം കൂടിയുള്ള സ്റ്റാംപീഡിനെക്കുറിച്ച് അറിയാന്‍ https://cs.calgarystampede.com/events/rodeo/results-and-draws?_ga=2.152357241.1124198252.1657884807-2069528456.1657064883 സന്ദര്‍ശിക്കുക.