കോവിഡ്-19: ബീസിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 400 കവിഞ്ഞു 

By: 600002 On: Jul 16, 2022, 9:30 AM

 

ഒരു മാസത്തിനു ശേഷം ആദ്യമായി ബീസിയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 400 കവിഞ്ഞതായി റിപ്പോര്‍ട്ട്. പുതിയ ഡാറ്റ പ്രകാരം, വ്യാഴാഴ്ച വരെ 426 പേര്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) വ്യക്തമാക്കി. മെയ് 26 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 

അതേസമയം, രോഗം ഗുരുതരമായി ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 36 പേര്‍ ഉണ്ടായപ്പോള്‍ വ്യാഴാഴ്ച 34 പേരായി കുറഞ്ഞു. 

ആശുപത്രികളിലെത്തുന്ന രോഗികളിലെ വര്‍ധനവ്, ബീസിയില്‍ ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.5 ന്റെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ബിഎ.5 ഒരു പുതിയ തരംഗത്തിന് തന്നെ കാരണമായതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.