അഖിൽ അക്കിനേനി നായകനാകുന്ന ചിത്രം 'ഏജന്റി'ന്റെ ടീസർ പുറത്തിറങ്ങി

By: 600021 On: Jul 16, 2022, 7:53 AM

അഖിൽ അക്കിനേനിയെ നായകനായെത്തി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'ഏജന്റി'ന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യവും  അഖിലിന്റെ സ്റ്റൈലിഷ് പ്രകടനവുമാണ് ടീസറിനെ മികവുറ്റതാക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. ചിത്രത്തിൽ മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധൻ, ഏറ്റവും ക്രൂരനായ രാജ്യസ്നേഹി എന്നെല്ലാമാണ് മഹാദേവിനെ ടീസറിൽ വിവരിക്കുന്നത്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ ഏജന്റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി രൂപമാറ്റം വരുത്തിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആക്ഷൻ സീക്വൻസുകളാണ് സിനിമയുടെ പ്രധാന ആകർഷണം. 
 
എ.കെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ യുവതരംഗം ഹിപ് ഹോപ് തമിഴ ആണ് സംഗീതം നൽകുന്നത്. റസൂൽ എല്ലൂർ ആണ് ഛായാഗ്രഹണം. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.