ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ടയുടെ മുന്‍നിര മോഡലായ ക്രൗണ്‍ ആദ്യമായി യുഎസില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ക്രൗണ്‍ ഫാമിലിയിലെ പുതിയ വാഹനങ്ങള്‍ ജപ്പാനില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുകയാണെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് അകിയോ ടൊയോഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടോക്യോയിലെ ചിബയില്‍ കഴിഞ്ഞ ദിവസം ക്രൗണ്‍ ഫാമിലിയിലെ വാഹനങ്ങള്‍ ടൊയോട്ട അവതരിപ്പിച്ചിരുന്നു.
ജനുവരിയില്‍ ഉല്‍പ്പാദനം ആരംഭിക്കാനിരിക്കുന്ന 16 ആം തലമുറ ക്രൗണ്‍ ഇനങ്ങളില്‍ നാല് ഇനങ്ങളാണ് അവതരിപ്പിക്കുക. ഹ്രൈബിഡ് സംവിധാനമുള്ള ക്രോസ്ഓവര്‍, സെഡാന്‍, സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനം, എസ്‌റ്റേറ്റ് എന്ന് വിളിക്കുന്ന വാഗണ്‍ ക്രോസ് ഓവര്‍ എന്നിവയാണ് പുറത്തിറക്കാനിരിക്കുന്ന ഇനങ്ങളെന്ന് കമ്പനി വ്യക്തമാക്കി.
40 രാജ്യങ്ങളിലാണ് ക്രൗണ്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. 200,000 വാഹനങ്ങളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഏറ്റവും കുറഞ്ഞ പതിപ്പിന്റെ ജപ്പാനിലെ വില 4.35 മില്യണ്‍ യെന്‍(31,000 യുഎസ് ഡോളര്‍) ആണ്.