ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞു വീണ് 5 പേർ മരിച്ചു

By: 600021 On: Jul 16, 2022, 7:27 AM

ന്യൂഡൽഹി അലിപുരിലെ ബക്കോലി മേഖലയിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് 5 പേർ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു.  അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ഡൽഹി ഫയർ സർവീസ് (ഡി.എഫ്.എസ്) ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഫയർ ഫോഴ്സിന്റെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.
 
അലിപുരിലെ അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് തന്റെ ചിന്തകളെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.