
ഇസ്രയേൽ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ അദാനി ഗ്രൂപ്പിന് ലഭിച്ചു. ഇസ്രയേൽ ഗ്രൂപ്പായ ഗഡോട്ടുമായി ചേർന്നാണ് അദാനി ടെൻഡർ പിടിച്ചെടുത്തത്. 2054 വരെയായിരിക്കും ടെൻഡറിന്റെ കാലാവധി. പങ്കാളിയായ ഗഡോട്ടുമായി ചേർന്ന് ടെൻഡർ നേടിയതിൽ സന്തോഷമുണ്ടെന്ന് ഗൗതം അദാനി ട്വിറ്ററിൽ കുറിച്ചു. ഹൈഫയുടെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ മൂന്ന് പ്രധാന രാജ്യാന്തര തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ഹൈഫ. ടെൽ അവിവിൽനിന്നും 90 കിലോമീറ്റർ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.