
ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ട്യൂബിനെ പിന്നിലാക്കി മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്.
പ്രതിദിനം ശരാശരി 91 മിനിറ്റ് സമയം കുട്ടികളും കൗമാരക്കാരും ടിക്ടോകിൽ ചെലവഴിക്കുന്നു എന്നാണ് റിപ്പോർട്. 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത്. 2021 ലെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. യു.എസി ലെ കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് കുട്ടികളും കൗമാരക്കാരും ടിക്‌ടോക്കിൽ പ്രതിദിനം ശരാശരി 99 മിനിറ്റും യൂട്യൂബിൽ 61 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. യു.കെയിൽ പ്രതിദിനം 102 മിനിറ്റ് വരെയാണ് ആളുകൾ ടിക്‌ടോക് ഉപയോഗിക്കുന്നത്. യൂട്യൂബ് ഉപയോഗം 53 മിനിറ്റാണ്.