ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണം; ഡിജിറ്റല്‍ മീഡിയയും ഉൾപ്പെട്ടേക്കും

By: 600021 On: Jul 16, 2022, 7:09 AM

രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നതിനോടനുബന്ധിച്ചു ഡിജിറ്റല്‍ മീഡിയയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റല്‍ മീഡിയ നിയന്ത്രണ നിയമത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രജിസ്‌ട്രേഷനായി അപേക്ഷകള്‍  സമര്‍പ്പിക്കേണ്ടിവരും. ഇലക്ട്രോണിക് ഉപകരണം വഴി പ്രവര്‍ത്തിക്കുന്ന എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൾക്കും നിയമം ബാധകമാകും.