കൊച്ചിയിൽ മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

By: 600021 On: Jul 16, 2022, 6:56 AM

തൃപ്പൂണിത്തുറ ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച കേസിൽ 3 പേർ പിടിയിലായി. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പമാണ് ദേശീയ പതാക കാണപ്പെട്ടത്. വെങ്ങോല സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി മണി, തോപ്പുംപടി സ്വദേശി സാജര്‍ എന്നിവരാണ് പിടിയിലായത്.
 
പ്രദേശവാസികള്‍  വിവരമറിയിച്ചതിനെ തുടർന്ന്  പൊലീസ് എത്തി ദേശീയ പതാക എടുത്തുമാറ്റിയിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.