
ബി.എം.ഡബ്ല്യു ഹീറ്റഡ് സീറ്റുകൾക്ക് ചില രാജ്യങ്ങളിൽ പ്രതിമാസ ചാർജുകൾ ഈടാക്കുന്നു. പേയ്മെന്റ് നടത്തി മാത്രം ഫീച്ചറുകൾ ആക്സസ് ചെയ്യാൻ കഴിയുന്ന ഇത്തരം പ്രവണതകൾ ഓട്ടോമോട്ടിവ് വ്യവസായ രംഗത്ത് വർധിച്ചു വരികയാണ്.
ഓസ്ട്രിയ,
യു.കെ,
ദക്ഷിണാഫ്രിക്ക,
ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ബി.എം.ഡബ്ല്യു ഫ്രണ്ട് ഹീറ്റഡ് സീറ്റുകൾ ആക്സസ് ചെയ്യുന്നതിനായി ഉടമകൾ പ്രതിമാസം C$19 മുതൽ C$23 വരെയും സ്ഥിരമായുള്ള പ്രവർത്തനക്ഷമതയ്ക്ക് C$504 മുതൽ C$540 വരെ നൽകണം.
ഹീറ്റഡ് സീറ്റുകൾക്ക് ആവശ്യമായ ഹാർഡ്വെയർ വാഹനത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും ബി.എം.ഡബ്ല്യൂവിന്റെ കണക്റ്റഡ് ഡ്രൈവ് സ്റ്റോർ വഴി ഫീച്ചർ വാങ്ങിയാൽ മാത്രമേ ഡിജിറ്റൽ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ഫീച്ചർ അൺലോക്ക് ചെയ്യാൻ കഴിയൂ. ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീലുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബിൽറ്റ്-ഇൻ ഡാഷ് ക്യാമറ എന്നിവയാണ് പ്രതിമാസ സബ്സ്ക്രിപ്ഷനിലൂടെ ലഭിക്കുന്ന മറ്റ് ഫീച്ചറുകൾ. ഇവയുടെ വില പ്രതിമാസം C$15 മുതൽ C$54 വരെയാണ്.
കാനഡയിലും യു.എസിലും, ബി.എം.ഡബ്ല്യുവിന്റെ ഹീറ്റഡ് സീറ്റുകളോ മറ്റ് ഫീച്ചറുകളോ ആക്സസ് ചെയ്യുന്നതിന് സബ്സ്ക്രിപ്ഷൻ ആവശ്യമില്ല. ഐഫോൺ പ്രൊജക്ഷൻ ഫീച്ചറായ ആപ്പിൾ കാർപ്ലേ മുൻപ് കനേഡിയൻ ഉപഭോക്താക്കൾക്ക് ഉൾപ്പെടെ, C$100 വാർഷിക സബ്സ്ക്രിപ്ഷനിലാണ് ലഭ്യമായിരുന്നത്. എന്നാൽ 2019 ന്റെ അവസാനത്തോടെ ഇത് ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി അല്ലെങ്കിൽ മോഡലിനെ ആശ്രയിച്ച് ഒറ്റത്തവണ ഫീസിൽ ലഭ്യമാണ്.