ഒന്റാരിയോയില്‍ വരുന്നു ഇലക്ട്രോണിക് വാഹന ബാറ്ററി കംപോണന്റ് പ്ലാന്റ്; കരാര്‍ പ്രഖ്യാപനം നടത്തി ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Jul 15, 2022, 9:49 AM

 

ഒന്റാരിയോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന പുതിയ ബാറ്ററി കംപോണന്റ് പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുമികോര്‍ എന്‍വി കമ്പനിയുമായി പങ്കാളിത്ത കരാരില്‍ ഏര്‍പ്പെട്ടതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. ലോയലിസ്റ്റ് ടൗണ്‍ഷിപ്പിലാണ് പ്ലാന്റ് നിര്‍മിക്കുക. 

പ്രതിവര്‍ഷം ഒരു മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മെറ്റീരിയലുകള്‍ നല്‍കുന്ന പ്ലാന്റിനാണ് തുടക്കം കുറിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. പ്ലാന്റ് നിര്‍മിക്കുമ്പോള്‍ ആയിരത്തോളം തൊഴിലവസരങ്ങളും അത് പ്രവര്‍ത്തനക്ഷമമായാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തസ്തികകളും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പദ്ധതിക്കായുള്ള യുമികോര്‍ നിക്ഷേപത്തില്‍ 1.5 ബില്യണ്‍ ഡോളറാണ് കണക്കാക്കുന്ന തുക. ഈ നിക്ഷേപത്തില്‍ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള പണവും ഉള്‍പ്പെടുന്നു.