പി.പി.ചെറിയാൻ, ഡാളസ്
ന്യൂയോർക്ക് :അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ഇവനാ ട്രമ്പ് ന്യൂയോർക്കിൽ അന്തരിച്ചു . ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത് . 73 വയസ്സായിരുന്നു. 1977 ലായിരുന്നു ട്രംപ് -ഇവനാ വിവാഹം.ഡൊണാൾഡ് ജൂനിയർ ,ഇവാങ്ക ,എറിക് എന്നിവർ മക്കളാണ് .1990ൽ ഇവർ വിവാഹബന്ധം വേർപെടുത്തി.
ന്യൂയോർക്കിലെ സ്വവസതിയിൽ വെച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു .പ്രാഥമിക ചികിത്സ നല്കുന്നതിനുമുന്പ് തന്നെ മരണം സംഭവിച്ചിരുന്നു. സ്റ്റെയർ കേസിൽ നിന്നും താഴേക്കു വീഴുകയായിരുന്നുവെന്നും ,ഇതൊരു അപകടമായിരുന്നുവെന്നും ന്യൂയോർക് സിറ്റി പോലീസ് അറിയിച്ചു .
1949 ഫെബ്രുവരി 20 നു ചെക്കോസ്ലോവാക്കിയിലായിരുന്നു ഇവരുടെ ജനനം. ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രമ്പ് അഗാധ ദുഃഖം അറിയിച്ചു.