ക്യുബെക്കില്‍ കോവിഡ് ഏഴാം തരംഗം: ഭൂരിഭാഗം കേസുകളും ബിഎ.5 സബ്‌വേരിയന്റ് മൂലമെന്ന് ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Jul 15, 2022, 7:21 AM

 

ക്യുബെക്കില്‍ കോവിഡ് അതിന്റെ ഏഴാം തരംഗത്തിലേക്ക് കടന്നു. പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് കേസുകളില്‍ 43 ശതമാനവും ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.5 മൂലമാണെന്ന് പബ്ലിക് ഹെല്‍ത്ത് അഡൈ്വസര്‍ ഡോ. മേരി ഫ്രാന്‍സ് റെയ്‌നോള്‍ട്ട് പറയുന്നു. 

അടുത്ത രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രോഗം ബാധിച്ച കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. വ്യാപന ശേഷി കൂടുതലുള്ള പുതിയ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ റെയ്‌നോള്‍ട്ട് നിര്‍ദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കഴിവതും പാലിക്കണമെന്നും വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും അവര്‍ അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 258 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 165 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 1,860 പേരാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.