
ആനശല്യം രൂക്ഷമായ കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. ആറളം ഫാം ബ്ലോക്ക് ഏഴിൽ താമസിക്കുന്ന ദാമുവിനെയാണ് ഈറ്റവെട്ടുന്നതിനിടെ ആന ചവിട്ടിക്കൊന്നത്. നാല് മാസം മുൻപാണ് ഫാമിൽ ചെത്ത് തൊഴിലാളിയായ റിജേഷ് എന്ന യുവാവിനെ ആന ചവിട്ടിക്കൊന്നത്. വർഷങ്ങളായി കാട്ടാനയുടെ ആക്രമണത്തിൽ ദുരിതമനുഭവിക്കുകയാണ് ആറളം ഫാമിലെ താമസക്കാരും ജോലി ചെയ്യുന്നവരും.