സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു

By: 600021 On: Jul 15, 2022, 5:09 AM

സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ആളിലാണ് രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗിക്ക് എല്ലാവിധ ചികിത്സയും നല്‍കി വരുന്നതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ  സാമ്പിളുകള്‍ പരിശോധിച്ചതിൽ നിന്ന്   ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.