വാട്ട്‌സ്ആപ്പിൽ മാറ്റങ്ങൾ വരുന്നു ; വോയ്‌സ് മെസ്സേജുകളും സ്റ്റാറ്റസ് ആക്കാം

By: 600021 On: Jul 15, 2022, 4:16 AM

വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിൽ വലിയ മാറ്റങ്ങള്‍ വരുമെന്ന് വാബെറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വോയ്‌സ് മെസ്സേജുകൾ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന അപ്‌ഡേറ്റാണ് വരാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോകളും വിഡിയോകളും ടെക്‌സ്റ്റുകളുമാണ് സ്റ്റാറ്റസായി ഇടാൻ കഴിയുന്നത്.
 
ചാറ്റ് വിന്‍ഡോയില്‍ വോയ്സ് മെസ്സേജ് അയയ്ക്കുന്ന അതേ രീതിയില്‍ തന്നെയാകും വോയ്സ് സ്റ്റാറ്റസുകളുമിടാന്‍ സാധിക്കുക. ദൃശ്യങ്ങളില്ലാതെ പ്ലെയിനായ ഗാനങ്ങളോ മറ്റ് വോയ്‌സുകളോ സ്റ്റാറ്റസാക്കാന്‍ സാധിക്കുമോ എന്ന്  വ്യക്തമല്ല. സ്റ്റാറ്റസിന്റെ കാര്യത്തിലല്ലാതെ മറ്റെന്തെല്ലാം മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്ന് വാട്ട്‌സ്ആപ്പ് ബീറ്റയുടെ പുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല.