മോഡേണയുടെ പീഡിയാട്രിക് കോവിഡ് വാക്‌സിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ 

By: 600007 On: Jul 14, 2022, 9:01 PM

മോഡേണയുടെ ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്‌സിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. കാനഡയിൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനാണ് മോഡേണയുടേത്‌. ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മോഡേണ വാക്സിൻ മുതിർന്നവർക്ക് അനുവദിച്ചതിന്റെ നാലിലൊന്ന് അളവിൽ നൽകാമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. ഏകദേശം നാലാഴ്ചത്തെ ഇടവേളയിൽ രണ്ട് ഡോസുകളാണ് കുട്ടികൾക്ക് നൽകുക. 

വാക്‌സിന് അനുമതി നൽകിയതോടെ കാനഡയിലെ ഏകദേശം രണ്ട് ദശലക്ഷം കുട്ടികൾക്ക് കോവിഡ് വാക്‌സിനുകൾ ലഭിക്കും. കുട്ടികൾക്ക് വാക്‌സിൻ നല്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പ്രവിശ്യകളാണ് തീരുമാനിക്കുക.  ഫൈസറിന്റെ പീഡിയാട്രിക് കോവിഡ് വാക്‌സിനുള്ള അംഗീകാരം നൽകുന്ന കാര്യം ഇപ്പോഴും ഹെൽത്ത് കാനഡ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ മാസം മോഡേണയുടെയും ഫൈസറിന്റെയും പീഡിയാട്രിക് കോവിഡ് വാക്സിനുകൾക്ക് അമേരിക്ക അംഗീകാരം നൽകിയിരുന്നു.